വിഭാഗങ്ങള്‍
ചിന്താശകലങ്ങൾ

തിരിച്ചറിവ്

ഭംഗിയുള്ള മഞ്ചാടിക്കുരുക്കൾ മാത്രം എടുത്തു സൂക്ഷിച്ചു…തിരിച്ചറിയാൻ വൈകി പോയി…ഭംഗിയില്ലാത്ത ചേറും ചെളിയും കലർന്നു മണ്ണിൽ കിടക്കുന്ന മഞ്ചാടിക്കുരുക്കൽ ആണ് പിന്നീട് പൊട്ടി മുളച്ചു ഒരുപാട് മഞ്ചാടികളെ തരുന്ന ഒരു വൃക്ഷമായി മാറുന്നത് എന്ന്.

വിഭാഗങ്ങള്‍
ചിന്താശകലങ്ങൾ

മാമ്പൂ

ഒരു മാമ്പൂ രാത്രിയുടെ വഞ്ചനയിൽ മിഴിതുറന്നു…ആ നിലാവിൽ അതു ഉരുകി താഴെ വീണു…പ്രതീക്ഷിച്ച സൂര്യനെ കാണാതെ…

വിഭാഗങ്ങള്‍
കവിതകൾ

മഞ്ചാടിക്കുരു

ഒരു വേളയെങ്കിലും മറക്കാൻ കഴിഞ്ഞില്ല ആ മധുരമാം മന്ദഹാസത്തിനെ… തരളമാം ഒരു കൊച്ചു പൂവിനോടൊതി ഞാൻ കഴിയില്ല മറക്കുവാൻ ആ പിരിയും നൊമ്പരത്തെ…. ഹൃത്തിൽ നാമ്പിട്ട പ്രണയം ഒരു മഞ്ചാടിയായി തന്നു ഞാൻ അറിഞ്ഞില്ല നീ പറഞ്ഞില്ല ഞാൻ അകന്നു പോയത് ഇന്ന് ഞാൻ അറിയുന്നു….

വിഭാഗങ്ങള്‍
അനുഭവക്കുറിപ്പുകൾ

ഞാൻ ഉണ്ണികൃഷ്‌ണൻ

ചേച്ചിയുടെ മോന്റെ പേര് ശബരി എന്നു ഇട്ടത്തിൽ പിന്നെ ഞാൻ ശബരി express ഇൽ യാത്ര ചെയ്യാനാണ് ഇഷ്ടപ്പെട്ടിരുന്നത്…ഇന്നും tvm ത്തെക്കുള്ള യാത്രക്ക് ഞാൻ തിരഞ്ഞെടുത്തത് ശബരി തന്നെ ആയിരുന്നു….Read more

വിഭാഗങ്ങള്‍
അനുഭവക്കുറിപ്പുകൾ

Arsenal FC യും എന്റെ പ്രണയവും..

എന്റെ ഫുട്ബോൾ ക്ലബ്ബിന് എന്റെ പ്രണയവുമായി എന്തോ ഒരു ബന്ധമുണ്ടെന്ന് തോന്നുന്നു…

ഞങ്ങളുടെ ഒരു legend, dutch നാഷണൽ ആയ, ഡെന്നിസ് അച്ചായൻ ഒരിക്കൽ പറഞ്ഞിട്ടുണ്ട്…Click on the title to read more

വിഭാഗങ്ങള്‍
കഥകൾ

ബഡേ അച്ഛേ ലഗ്‌തെ ഹേ…

Not available…

വിഭാഗങ്ങള്‍
അനുഭവക്കുറിപ്പുകൾ

നഷ്ടപ്രണയം

സിനുചേട്ടൻ തന്റെ നഷ്ട പ്രണയത്തെപ്പറ്റി പറയുമ്പോൾ ശബ്ദം ഇടറിയിരുന്നു. വർഷങ്ങൾ കഴിഞ്ഞിട്ടും അതിന്റെ തീവ്രത എനിക്കു ആ ശബ്ദം മനസ്സിലാക്കി തന്നു. സിനുചേട്ടൻ തുടർന്നു “എന്റെ കവിതകളെ സ്നേഹിച്ചിരുന്ന അവൾ എന്നോട് പിന്നീട് വർഷങ്ങൾക്കു ശേഷം ഒരിക്കൽ കണ്ടപ്പോൾ രണ്ടു വരി എഴുതാൻ അവശ്യപ്പെട്ടു. അപ്പോൾ ഞാൻ കുറിച്ചിട്ടു— “ദൂരങ്ങൾ താണ്ടി നീ എനിലേക്കെത്തുമ്പോൾ കാലം മരിച്ചു പോകുന്നു.“ “ ആ വരികൾ ഞാൻ ഓർത്തുവെച്ചു …എന്തിനോ വേണ്ടി…..

വിഭാഗങ്ങള്‍
കവിതകൾ

ദാഹം

മഴക്കാർ കനിഞ്ഞില്ല,  മഴ പെയ്ത് ഇറങ്ങില്ല,പുതു മണ്ണിൻ മണം തേടി ഇറങ്ങിയോർ,പുതു പീലി വിടർത്തി നടനം വച്ചോർ,പിരിയും സന്ധ്യ തൻ ദുഃഖം പോലെ,കുളിരും രാത്രിതൻ ആർദ്രതയിൽ,തനിയെ രണ്ട് ഇതൾ കണ്ണീർ പൊഴിക്കേ, വിലപിക്കും ഭൂമി തൻ ദാഹം അകറ്റി.

വിഭാഗങ്ങള്‍
കവിതകൾ

പ്രണയം ഒരു പൂവാണ്…

അവളെക്കുറിച്ച് ഞാൻ ഓർക്കുമ്പോൾഎപ്പോഴും,ഹൃദയത്തിൻ താളം നിലച്ചപോൽ തോന്നും. അവളുടെ മുൻപിൽ ഞാൻ നിൽക്കുമ്പോളൊക്കെയും, ഞാനൊരു  ആനന്ദ ലഹരിയിൽ ലയിച്ച പോൽ തോന്നും. അവളുടെ വാക്കുകൾ കേൾക്കുമ്പോൾ പലപ്പോഴും ഞാൻ,എന്നിലെ എന്നെ മറന്ന പോൽ നിൽക്കും. മനതാരിൽ സൗരഭ്യം വിരിയിക്കും സന്ധ്യയിൽ, ഞാൻ പ്രണയം പറയുവാൻ മടിച്ചു നിൽക്കും. അവൾക്കായി ദിനവും പൂവുകൾ പൂത്തപ്പോൾ അവയിൽ ഞാൻ,അവൾ തൻ സൗരഭ്യം കണ്ടു മനം നിറച്ചു…