വിഭാഗങ്ങള്‍
ചിന്താശകലങ്ങൾ

ചരിത്രത്തിലെ ഞാൻ

പൂർണ ഗർഭിണിയായ ഭാര്യയെ മാലോകരുടെ അപവാദം ഭയന്നു കാട്ടിൽ ഉപേക്ഷിച്ച ഒരുവനേക്കാൾ പ്രൗഢി ഇഷ്ടപ്പെട്ട പെണ്ണിനെ നേടിയെടുത്ത്, അവളുടെ സമ്മതത്തിനായി കാത്തുനിന്ന ആ അസുര ചക്രവർത്തിയിൽ കാണുന്നത് ഞാൻ മാത്രമാണോ? സ്വന്തം കുടുംബത്തെ ഓർക്കാതെ ചൂത് കളിയിൽ എല്ലാം കൊണ്ടു നശിപ്പിച്ച്‌, അവസാനം സ്വന്തം ഭാര്യയെയും ഉപേക്ഷിച്ച ഒരുവനേക്കാൾ പ്രൗഢി കാട്ടിൽ ഒറ്റക്കായ ഒരു പെണ്ണിന് അഭയം കൊടുത്തു, സ്വന്തം ജീവിതത്തിലേക്ക് ക്ഷണിച്ച ആ കാട്ടാളനിൽ കാണുന്നത് തെറ്റാണെന്നു ആരെങ്കിലും പറയുമോ? എനിക്ക് ഈ ചിന്ത കൈവന്നത് […]

വിഭാഗങ്ങള്‍
അനുഭവക്കുറിപ്പുകൾ

മുട്ടബിരിയാണിയും പ്രണയവും.

മുട്ട ബിരിയാണിയും പ്രണയവും തമ്മിൽ എന്ത് ബന്ധം.? ഉണ്ട്…എന്നെ സംബന്ധിച്ചിടത്തോളം. “ചാർലി” എന്ന സിനിമയിൽ പറഞ്ഞപോലെ കാലവർഷം തകർത്തു പെയ്തു , ഒപ്പം പ്രേമവും മൂത്തു..എന്ന് ഞാൻ പറഞ്ഞാൽ അത് തെറ്റാകാൻ സാധ്യത ഉണ്ട്..കാരണം അത് കാലവർഷത്തിന്റെ സമയം ആയിരുന്നെന്ന് തോന്നുന്നില്ല..പക്ഷെ മറ്റേ condition വളരെ apt ആരുന്നു.. അവളെ കാണാനുള്ള ഒരു സാഹചര്യവും ഞാൻ വെറുതെ കളഞ്ഞില്ല.വൈകുന്നേരങ്ങളിൽ അവൾ ഓഫീസിൽ നിന്ന് ഇറങ്ങുന്നതും കാത്തു മണിക്കൂറുകളോളം വെളിയിൽ കാത്തു നിന്നിട്ടുണ്ട്. ഒന്നും സംസാരിക്കാൻ ആവാതെ ദൂരെ […]

വിഭാഗങ്ങള്‍
കഥകൾ

ഹേഗേ ഇതിരാ

“ശുമ്പോദയ , ഹേഗേ ഇതിരാ” ഗോപാൽ അവൾക്കു മെസ്സേജ് അയച്ചു…മനസിലുള്ള വികാരം എന്താണെന്ന് മനസ്സിലാക്കാനുള്ള കഴിവ് അവനു നഷ്ടപ്പെട്ടിരുന്നു.. അതിനെന്നോളം അവൻ ഒരു ചോദ്യ ചിഹ്നവും ടൈപ്പ് ചെയ്ത് അയച്ചു. “?” ഒരു മറുപടിക്കായി അവൻ കാത്തിരുന്നു.അവന്റെ ഹൃദയം പടപടാന്നു മിടിക്കാൻ തുടങ്ങി.അവൾ busy ആയിരിക്കും എന്ന് ഓർത്തു അവൻ സമാധാനിച്ചു..അഞ്ചു മിനിറ്റിനു ശേഷം സ്ക്രീനിൽ മറുപടി വന്നിട്ടാണ് അവൻ കണ്ണൊന്നു ചിമ്മിയത്‌. “ചന്ന ഇതിനി” കൂടെയൊരു സ്മൈലിയും. പക്ഷെ ഈ ഉത്തരം അല്ലായിരുന്നു അവൻ പ്രതീക്ഷിച്ചത്. […]

വിഭാഗങ്ങള്‍
ചിന്താശകലങ്ങൾ

തിരിച്ചറിവ്

ഭംഗിയുള്ള മഞ്ചാടിക്കുരുക്കൾ മാത്രം എടുത്തു സൂക്ഷിച്ചു…തിരിച്ചറിയാൻ വൈകി പോയി…ഭംഗിയില്ലാത്ത ചേറും ചെളിയും കലർന്നു മണ്ണിൽ കിടക്കുന്ന മഞ്ചാടിക്കുരുക്കൽ ആണ് പിന്നീട് പൊട്ടി മുളച്ചു ഒരുപാട് മഞ്ചാടികളെ തരുന്ന ഒരു വൃക്ഷമായി മാറുന്നത് എന്ന്.

വിഭാഗങ്ങള്‍
ചിന്താശകലങ്ങൾ

മാമ്പൂ

ഒരു മാമ്പൂ രാത്രിയുടെ വഞ്ചനയിൽ മിഴിതുറന്നു…ആ നിലാവിൽ അതു ഉരുകി താഴെ വീണു…പ്രതീക്ഷിച്ച സൂര്യനെ കാണാതെ…

വിഭാഗങ്ങള്‍
കവിതകൾ

മഞ്ചാടിക്കുരു

ഒരു വേളയെങ്കിലും മറക്കാൻ കഴിഞ്ഞില്ല ആ മധുരമാം മന്ദഹാസത്തിനെ… തരളമാം ഒരു കൊച്ചു പൂവിനോടൊതി ഞാൻ കഴിയില്ല മറക്കുവാൻ ആ പിരിയും നൊമ്പരത്തെ…. ഹൃത്തിൽ നാമ്പിട്ട പ്രണയം ഒരു മഞ്ചാടിയായി തന്നു ഞാൻ അറിഞ്ഞില്ല നീ പറഞ്ഞില്ല ഞാൻ അകന്നു പോയത് ഇന്ന് ഞാൻ അറിയുന്നു….

വിഭാഗങ്ങള്‍
അനുഭവക്കുറിപ്പുകൾ

ഞാൻ ഉണ്ണികൃഷ്‌ണൻ

ചേച്ചിയുടെ മോന്റെ പേര് ശബരി എന്നു ഇട്ടത്തിൽ പിന്നെ ഞാൻ ശബരി express ഇൽ യാത്ര ചെയ്യാനാണ് ഇഷ്ടപ്പെട്ടിരുന്നത്…ഇന്നും tvm ത്തെക്കുള്ള യാത്രക്ക് ഞാൻ തിരഞ്ഞെടുത്തത് ശബരി തന്നെ ആയിരുന്നു….Read more

വിഭാഗങ്ങള്‍
അനുഭവക്കുറിപ്പുകൾ

Arsenal FC യും എന്റെ പ്രണയവും..

എന്റെ ഫുട്ബോൾ ക്ലബ്ബിന് എന്റെ പ്രണയവുമായി എന്തോ ഒരു ബന്ധമുണ്ടെന്ന് തോന്നുന്നു…

ഞങ്ങളുടെ ഒരു legend, dutch നാഷണൽ ആയ, ഡെന്നിസ് അച്ചായൻ ഒരിക്കൽ പറഞ്ഞിട്ടുണ്ട്…Click on the title to read more

വിഭാഗങ്ങള്‍
കഥകൾ

ബഡേ അച്ഛേ ലഗ്‌തെ ഹേ…

Not available…

വിഭാഗങ്ങള്‍
അനുഭവക്കുറിപ്പുകൾ

നഷ്ടപ്രണയം

സിനുചേട്ടൻ തന്റെ നഷ്ട പ്രണയത്തെപ്പറ്റി പറയുമ്പോൾ ശബ്ദം ഇടറിയിരുന്നു. വർഷങ്ങൾ കഴിഞ്ഞിട്ടും അതിന്റെ തീവ്രത എനിക്കു ആ ശബ്ദം മനസ്സിലാക്കി തന്നു. സിനുചേട്ടൻ തുടർന്നു “എന്റെ കവിതകളെ സ്നേഹിച്ചിരുന്ന അവൾ എന്നോട് പിന്നീട് വർഷങ്ങൾക്കു ശേഷം ഒരിക്കൽ കണ്ടപ്പോൾ രണ്ടു വരി എഴുതാൻ അവശ്യപ്പെട്ടു. അപ്പോൾ ഞാൻ കുറിച്ചിട്ടു— “ദൂരങ്ങൾ താണ്ടി നീ എനിലേക്കെത്തുമ്പോൾ കാലം മരിച്ചു പോകുന്നു.“ “ ആ വരികൾ ഞാൻ ഓർത്തുവെച്ചു …എന്തിനോ വേണ്ടി…..

വിഭാഗങ്ങള്‍
കവിതകൾ

ദാഹം

മഴക്കാർ കനിഞ്ഞില്ല,  മഴ പെയ്ത് ഇറങ്ങില്ല,പുതു മണ്ണിൻ മണം തേടി ഇറങ്ങിയോർ,പുതു പീലി വിടർത്തി നടനം വച്ചോർ,പിരിയും സന്ധ്യ തൻ ദുഃഖം പോലെ,കുളിരും രാത്രിതൻ ആർദ്രതയിൽ,തനിയെ രണ്ട് ഇതൾ കണ്ണീർ പൊഴിക്കേ, വിലപിക്കും ഭൂമി തൻ ദാഹം അകറ്റി.

വിഭാഗങ്ങള്‍
കവിതകൾ

പ്രണയം ഒരു പൂവാണ്…

അവളെക്കുറിച്ച് ഞാൻ ഓർക്കുമ്പോൾഎപ്പോഴും,ഹൃദയത്തിൻ താളം നിലച്ചപോൽ തോന്നും. അവളുടെ മുൻപിൽ ഞാൻ നിൽക്കുമ്പോളൊക്കെയും, ഞാനൊരു  ആനന്ദ ലഹരിയിൽ ലയിച്ച പോൽ തോന്നും. അവളുടെ വാക്കുകൾ കേൾക്കുമ്പോൾ പലപ്പോഴും ഞാൻ,എന്നിലെ എന്നെ മറന്ന പോൽ നിൽക്കും. മനതാരിൽ സൗരഭ്യം വിരിയിക്കും സന്ധ്യയിൽ, ഞാൻ പ്രണയം പറയുവാൻ മടിച്ചു നിൽക്കും. അവൾക്കായി ദിനവും പൂവുകൾ പൂത്തപ്പോൾ അവയിൽ ഞാൻ,അവൾ തൻ സൗരഭ്യം കണ്ടു മനം നിറച്ചു…