വിഭാഗങ്ങള്‍
General

T o t D (02/10)

“Begin the morning by saying to thyself, I shall meet with the busy body, the ungrateful, arrogant, deceitful, envious, unsocial. All these things happen to them by reason of their ignorance of what is good and evil.” — Marcus Aurelius NB : Negative visualization of all external events is a part of stoic exercise.

വിഭാഗങ്ങള്‍
General

T o t D ( 01/10)

— Marcus Aurelius NB : T o t D — Marcus Aurelius’ 10 thoughts in 10 days.😊

വിഭാഗങ്ങള്‍
ചിന്താശകലങ്ങൾ

ഒരു തീപ്പെട്ടിക്കൊള്ളിയും ഒരു മെഴുകുതിരിയും

മെഴുകുതിരി കത്തിച്ച് വച്ചപ്പോഴേക്കും വൈദ്യുതി തിരികെ വന്നു. തന്നിൽ നിക്ഷിപ്തമായ കർമ്മം യഥാവിധി ചെയ്യാനായോ എന്ന് പോലും മനസിലാക്കാതെ, ഒരു തീപ്പെട്ടിക്കൊള്ളി അപ്പോൾ കത്തിത്തീർന്നിരുന്നു. ആ തീപ്പെട്ടിക്കൊള്ളിയുടെ അല്പ ജീവിതത്തിന് അർത്ഥം നൽകാനായി ആ മെഴുകുതിരി കെടുത്താൻ ഞാൻ മുതിർന്നില്ല. പിന്നീട് ചിന്തിച്ചു, മെഴുകുതിരിയോട് ഞാൻ ചെയ്യുന്നത് ശരിയാണോ? ഒന്നിനുംവേണ്ടിയല്ലാതെ അത് കത്തി സ്വയം ഇല്ലാതാകുകയാണ്. ആരോ പറഞ്ഞു. “നമ്മുടെ ഒരു കർമ്മം നമ്മുക്ക് ചിലപ്പോൾ അർത്ഥരഹിതമായി തോന്നാം. പക്ഷെ, അത് അപരന്റെ ജീവിതത്തിന് എന്തെങ്കിലും അർത്ഥം […]

വിഭാഗങ്ങള്‍
അനുഭവക്കുറിപ്പുകൾ

ഞങ്ങടെ അമ്പോറ്റിയച്ഛൻ

………. ഒരു ഓർമ്മക്കുറിപ്പ് …….. പി.കെ.ദാമോദരക്കുറുപ്പ് (കുറുപ്പ് സാർ) – (28/2/1927 – 31/8/2020) പാലത്ത്, മണിമല. റിട്ട. അധ്യാപകൻ – ഡി.ബി.എച്ച്.എസ്. എരുമേലി. കമ്യൂണിസ്റ്റ് പ്രവർത്തകൻ (1950 കളിൽ വെള്ളാവൂർ ലോക്കൽ സെക്രട്ടറിയായി പ്രവർത്തിച്ചു. പാർട്ടിയുടെ പിളർപ്പിന് ശേഷം, പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് മാറി, അധ്യാപക വേഷം അണിഞ്ഞു. എങ്കിലും മരിക്കുന്നത് വരെ, കലർപ്പില്ലാത്ത ഒരു കമ്യൂണിസ്റ്റായിരുന്നു അദ്ദേഹം.) മലയാളം അധ്യാപകൻ…. കർഷകൻ… കഥകളി ആസ്വാദകൻ.. (പത്തിയൂർ ശങ്കരൻകുട്ടിയും കോട്ടയ്ക്കൽ മധുവും ഒന്നിച്ച് പാടുന്നത് കേൾക്കണമെന്ന […]

വിഭാഗങ്ങള്‍
അനുഭവക്കുറിപ്പുകൾ

ഊഞ്ഞാൽ – ഓണം സ്‌പെഷ്യൽ

“പൊന്നുമണി ഊഞ്ഞാലീന്ന് വീണപ്പോ, അച്ഛൻ ആശാരിയെ വിളിപ്പിച്ച്, അന്ന് ഉണ്ടാക്കിച്ചതാ… ഈ ഊഞ്ഞാൽ തടി.” അച്ഛമ്മ മോഹനൻ ചേട്ടനോട് ഇതിപ്പോ രണ്ടാമത്തെയോ മൂന്നാമത്തെയോ തവണയാണ് പറയുന്നത്. പ്രായം തൊണ്ണൂറ് അടുത്തതിന്റെ ക്ഷീണമുണ്ട് അച്ഛമ്മയ്ക്ക്. പക്ഷെ ഓർമ്മയ്ക്ക് ഒരു പ്രശ്നവും സംഭവിച്ചിട്ടില്ല. പറഞ്ഞ കാര്യങ്ങൾ തന്നേം പിന്നേം പറയുന്ന ഒരു സ്വഭാവം തുടങ്ങിയത് തന്നെ ഈ അടുത്ത കാലത്താണ്. അച്ഛമ്മയുടെ സഹോദരനായിരുന്നു പൊന്നുമണി. അച്ഛമ്മ തുടർന്ന് പറഞ്ഞു. “ഹാ.. ഞങ്ങൾ ആറ് പേരായിരുന്നു. ഇപ്പൊ രണ്ട് പേരെ ഉള്ളൂ. […]

വിഭാഗങ്ങള്‍
കഥകൾ മഴത്തുള്ളികൾ

മഴത്തുള്ളികൾ ooo9

🎶 ചിന്ന ചിന്ന വണ്ണ കുയിൽ…🎶 “എന്താടാ പതിവില്ലാതെയിരുന്ന് തമിഴ് പാട്ടൊക്കെ കാണുന്നെ?” ചേച്ചി പുറകിൽ വന്ന് നിന്നത് അവൻ അറിഞ്ഞിരുന്നില്ല. വരുന്നത് കണ്ടിരുന്നേൽ അവൻ ചാനൽ മാറ്റിയേനേ. ഹാ ..എന്തായാലും പെട്ടു. എന്നാ പാട്ട് കുറച്ച് നേരം കൂടി കാണാം. അന്നത്തെ ഹോംവർക്കെല്ലാം ചെയ്ത് കഴിഞ്ഞു, ടി വി കണ്ടുകൊണ്ട് ഇരിക്കുകയായിരുന്നു പ്രണവ്. അത്താഴത്തിന് മുൻപുള്ള ആ ചെറിയൊരു സ്ലോട്ടിൽ ടി വി കാണാനുള്ള അനുവാദം പ്രണവിന് എന്നുമുള്ളതാണ്. സമയം കടന്ന് പോയത് അവൻ അറിഞ്ഞില്ല. […]

വിഭാഗങ്ങള്‍
അനുഭവക്കുറിപ്പുകൾ

മാംഗല്യം തന്തു താനെനാ

ഇന്ന് ഓഗസ്റ്റ് 22 2020. 2020 എന്ന് കേൾക്കുമ്പോഴേ എല്ലാർക്കും ഇപ്പോ ഒരു പേടിയാണ്. പക്ഷെങ്കില്, നമ്മുക്കത് ജീവിച്ചു തീർക്കാതിരിക്കാനാവില്ലല്ലോ. അങ്ങനെ പകുതി മുക്കാലും കഴിഞ്ഞു…2020ന്റെ കാര്യമാണെ.. എങ്ങനെയൊക്കെയോ പകുതി മുക്കാലും കഴിഞ്ഞെന്നാണ് പറയേണ്ടത്. ഓഗസ്റ്റ് 23ന്, അതായത് നാളെയാണ് എന്റെ ചേട്ടന്റെ പുതിയ വീട്ടിൽ പാല് കാച്ചൽ ചടങ്ങു. തൊടുപുഴയിൽ. അത്‌ നേരത്തെ തീരുമാനിച്ചതാണ്. (ഡേയ്.. house warming.. അത് തന്നെ..) ആ തീയതി നേരത്തെ മനസ്സിലങ് ഓർത്തു വെച്ചതാണ്. ഈ കൊറോണ കാലം വീട്ടിൽ […]

വിഭാഗങ്ങള്‍
കഥകൾ മഴത്തുള്ളികൾ

മഴത്തുള്ളികൾ ooo8

“കുട്ടിയോട് എനിക്കൊരു കാര്യം പറയാൻ ഉണ്ട്.” “എന്താരാണ്” അന്നേ ദിവസം ക്ലാസ് വിട്ടത്തിന് ശേഷം, മാനസയും പ്രണവും സ്കൂളിലെ മെയിൻ ബിൽഡിങിന്റെ ഗേറ്റിങ്കൽ അവരുടെ ചേച്ചിമാരെ കാത്തു നിൽക്കുകയായിരുന്നു. കഴിഞ്ഞ ദിവസമൊക്കെ ചേച്ചിമാരായിരുന്നു ഇവിടെ അവരെ കാത്തുനിന്നിരുന്നത്. എന്തായിരിക്കും അവർ ഇന്ന് വൈകുന്നേ? സമയം നാലേ കാല് കഴിഞ്ഞു. പ്രണവും മാനസയും ആ തിരക്കിൽ നിന്നൊക്കെ മാറി അവിടെ ഉള്ളൊരു അരമതിലിന്റെ അരികെ നിൽക്കുകയായിരുന്നു. സ്കൂള് വിട്ടത്തിന്റെ തിരക്ക് പതുക്കെ കുറയുന്നു. അവർക്ക് ഇനിവല്ല സ്‌പെഷ്യൽ ക്ലാസ് […]

വിഭാഗങ്ങള്‍
അനുഭവക്കുറിപ്പുകൾ

പൽ ദോ പൽ കാ സാത് ഹമാരാ

കരഞ്ഞ് കരഞ്ഞാണ് ഇന്നലെയവൾ ഉറങ്ങിയത്. ഉണർന്നപ്പോൾ അമ്മ നിന്ന സ്ഥലം ശൂന്യമായി കിടക്കുന്നത് കണ്ടപ്പോൾ ഓർമ്മകൾ തികട്ടി വന്നു… രാവിലെ മുൻപിൽ കൊണ്ടുവന്ന് വെച്ച കാടിവെള്ളവും ഇളം പുല്ലും കണ്ടില്ലെന്ന് നടിച്ചു… വീണ്ടും കരഞ്ഞു.. ഇന്നലെ ആരൊക്കെയോ വന്ന് അമ്മയെ കൂട്ടിക്കൊണ്ട് പോയതാണ്. ആദ്യമായാണ് തമ്മിൽ വേർ പിരിഞ്ഞിരിക്കുന്നത്. അമ്മയ്ക്കും ഒരു നാളിലും വേർ പിരിഞ്ഞിരിക്കാൻ കഴിയില്ല. അമ്മ താമസിയാതെ തിരിച്ചു വരും. പക്ഷെ എന്ന്? അവൾ ആലോചിച്ചു. അമ്മയെ സഹായിക്കാൻ എന്നും വന്നിരുന്ന ആ കാക്ക, […]

വിഭാഗങ്ങള്‍
കഥകൾ മഴത്തുള്ളികൾ

മഴത്തുള്ളികൾ ooo7

മാനസയും പ്രണവും തമ്മിലുള്ള പ്രശ്നങ്ങൾ ദിവസം ചെല്ലുംതോറും വലുതായിക്കൊണ്ടിരിക്കുക ആയിരുന്നു. അവർ നേരിട്ട് ഇടപ്പെട്ട് കാര്യങ്ങൾ വഷളാക്കിയതല്ല. ബാഹ്യമായ കുറെ സംഭവങ്ങൾ അതിന് കാരണമായി ഭവിക്കുകയായിരുന്നു. അതിൽ ഒന്ന് ആമോസിനെ ഗീത ടീച്ചർ ആണ്കുട്ടികളുടെ മോണിറ്റർ ആക്കിയതായിരുന്നു. അതിന് പുറകിൽ പ്രവർത്തിച്ച കരങ്ങൾ പ്രണവിന്റേത് മാത്രമാണെന്ന് അവൾ വിശ്വസിച്ചു. വേറൊന്ന് മലയാളം പീരിയഡിൽ നടന്ന ഒരു സംഭവമായിരുന്നു. ഹാ… അത് പറയാം. അവരെ മലയാളം പഠിപ്പിച്ചിരുന്നത് വർക്കി സാറായിരുന്നു. കാഴ്ചയിൽ തന്നെ ഒരു രസികൻ. അമ്പത് കഴിഞ്ഞ […]

വിഭാഗങ്ങള്‍
കഥകൾ മഴത്തുള്ളികൾ

മഴത്തുള്ളികൾ ooo6

“താനാ ഈ കൊഴപ്പങ്ങളെല്ലാം ഉണ്ടാക്കുന്നേ. അല്ലെ? ” മാനസ പ്രണവിന്റെ മുന്നിൽ ഭദ്രകാളി രൂപം പൂണ്ട് പറഞ്ഞു. ക്ലാസ്സിലെ മോണിറ്ററായി തിരഞ്ഞെടുത്ത മാനസയെ അനുസരിക്കേണ്ട എന്ന ആണ്കുട്ടികളുടെ ആ തീരുമാനത്തെ തുടർന്നുണ്ടായ സംഭവങ്ങളാണ് അവളെ കൊണ്ട് ഇങ്ങനെ പറയിച്ചത്. ഇംഗ്ലീഷ് പീരിയഡ് കഴിഞ്ഞ്, ബോര്ഡിൽ ഗീത ടീച്ചർ എഴുതി വച്ചത് പ്രണവ് നോട്ടിലേക്ക് പകർത്തി എഴുതി കൊണ്ടിരിക്കുകയായിരുന്നു.( ഹാ.. ആ ക്ലാസ്സിൽ ഡെസ്ക്കിലെന്നു പറഞ്ഞതായിരുന്നല്ലോ. അതുകൊണ്ട്, ബെഞ്ചിന് പുറകിൽ ചെരുപ്പ് വച്ച്, അതിൻമേൽ മുട്ടുക്കുത്തി നിന്നാണ് എല്ലാവരും […]

വിഭാഗങ്ങള്‍
കഥകൾ മഴത്തുള്ളികൾ

മഴത്തുള്ളികൾ ooo5

ഉച്ചയ്ക്ക് കഴിക്കാനായുള്ള ചോറും കറിയും വീട്ടിൽ നിന്ന് രാവിലെ തന്നുവിടുന്നതിൽ ഉണ്ണിയുടെ അമ്മയ്ക്ക് ഒരു മടിയുമുണ്ടായിരുന്നില്ല. ശരിക്കും പറഞ്ഞാൽ, ആ അമ്മയ്ക്ക് അങ്ങനെ ചെയ്യുന്നതിലായിരുന്നു തൃപ്തി. പക്ഷെ ഉണ്ണി അത് മനസ്സിലാക്കിയിരുന്നില്ല. അവൻ വെള്ളനാട് സ്കൂളിൽ ചേർന്നതിന്റെ അടുത്ത ആഴ്ച്ച അമ്മയോട് പറഞ്ഞു. “ഇനി ചോറ് തന്നു വിടേണ്ട അമ്മേ. ഞാൻ സ്കൂളിന്ന് കഞ്ഞി കുടിച്ചൊള്ളാം.” അവൻ സോഷ്യലിസത്തിന്റെ ആദ്യപാഠങ്ങൾ സ്കൂളിൽ നിന്ന് പഠിക്കാൻ തുടങ്ങിയിരുന്നു എന്ന് വേണം കരുതാൻ. ഓരോ ക്ലാസ്സിലും കഞ്ഞി വിളമ്പാൻ ഓരോരുത്തരെ […]

വിഭാഗങ്ങള്‍
കഥകൾ മഴത്തുള്ളികൾ

മഴത്തുള്ളികൾ ooo4

ഇന്നലെ ഒരു അസംബ്ലികൂടിയിട്ട് കുറെ കാര്യങ്ങൾ കുട്ടികളോട്‌ വിശദീകരിച്ചു. അപ്പോൾ തന്നെ സ്കൂൾ വിടുകയും ചെയ്തു…. ആദ്യ ദിവസമായിരുന്നില്ലേ….. ആ അസംബ്ലിയിൽ വച്ച് ഹെഡ്മിസ്ട്രസ് ഒരു കാര്യം സൂചിപ്പിച്ചിരുന്നു. ആറാം ക്ലാസ്സിലേക്ക് ചേർന്ന എല്ലാ പുതിയ കുട്ടികൾക്കും കൂടിയായി ഒരു പുതിയ ഡിവിഷൻ ആരംഭിക്കുയാണെന്ന്. 🤔 . എല്ലാം പുതിയ കുട്ടികളാകുമ്പോൾ, അവരെല്ലാം ഈ പരിതസ്ഥിതിയുമായി പെട്ടെന്ന് ഒത്തുപോകാൻ കൂടുതൽ സമയം എടുത്തേക്കും. പഴയ കുട്ടികളുടെ കൂടെ ആണെങ്കിൽ, അവരുമായി സൗഹൃദം സ്ഥാപിക്കുന്നതിലൂടെ ഈ സ്കൂളുമായ് പെട്ടെന്ന് […]

വിഭാഗങ്ങള്‍
കഥകൾ മഴത്തുള്ളികൾ

മഴത്തുള്ളികൾ ooo3

അച്ചാച്ചിയുടെ കൂടെ സ്കൂളിൽ ചേരാൻ വന്നപ്പോൾതന്നെ അവൻ അറിഞ്ഞതായിരുന്നു, പഠിക്കാൻ പോകുന്ന യു.പി സെക്ഷൻ, മെയിൻ ബിൽഡിങ്ങുകളിൽ നിന്ന് മാറി കുറച്ച് അകലെയാനുള്ളതെന്ന്. പക്ഷെ ഇത്ര ദൂരം അങ്ങോട്ട് ഉണ്ടാകുമെന്ന് നടക്കാൻ തുടങ്ങിയപ്പോൾ അവൻ കരുതിയിരിക്കില്ല. സ്കൂളിലേക്കുള്ള ആദ്യ ദിവസത്തിൽ വെള്ളനാട് ബസ് സ്റ്റാൻഡിൽ ബസ്സിറങ്ങി, സ്കൂളിലേയ്ക്ക് നടക്കുകയായിരുന്നു നമ്മുടെ പ്രണവ് മോഹൻ. കൂടെ ഉണ്ടായിരുന്ന ഒമ്പതാം ക്ലാസിലേയ്ക്ക് ചേരാൻ പോകുന്ന അവന്റെ ചേച്ചി, മെയിൻ ബിൽഡിങ്ങിലേയ്ക്ക് കയറുമ്പോൾ അവനോട് ചോദിച്ചതായിരുന്നു. “ടാ … ഉണ്ണീ, നിന്നെ […]

വിഭാഗങ്ങള്‍
കഥകൾ മഴത്തുള്ളികൾ

മഴത്തുള്ളികൾ ooo2

“ബസ് പഞ്ചറായി. എല്ലാരും ഒന്നിറങ്ങി തരണം. വണ്ടി ഉടനെ ഒന്നും എടുക്കിലാ” ബസ് ആര്യനാട് ജംഗ്ഷൻ കഴിഞ്ഞ് അടുത്ത സ്റ്റോപ്പിലേയ്ക്ക് എത്തിയതെ ഉണ്ടായിരുന്നുള്ളൂ. തകർത്ത് പെയ്യുകയായിരുന്ന ആ മഴ, ഒന്ന് മയപ്പെട്ടിരുന്നു. “ശോ.. ഇന്നിനി നമ്മക്ക് സ്കൂളിൽ പോണോ ചേച്ചി.?” അടുത്ത ബസിന് കാത്തുനിൽക്കാനായി ആ ചേച്ചിയും അനിയനും കൂടി ആര്യനാട് ജംഗ്ഷനിലെ ബസ് സ്റ്റോപ്പിലേയ്ക്ക് നടക്കാൻ തുടങ്ങുകയായിരുന്നു. വേറൊരു സംഭവം പറയാൻ ഉണ്ടേ. ഉഷ ടീച്ചർ ഉത്തോലകം എന്ന അദ്ധ്യായത്തിൽ നിന്ന് ഇന്ന് ക്ലാസ്സിൽ ചോദ്യം […]